വിദേശത്ത്‌ തൊഴില്‍ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍

മഹാരാഷ്‌ട്ര നവി മുംബൈ ഐരോളി കോംപ്ലക്‌സ്‌ ജുപീറ്റര്‍ കിഷോര്‍ വെനേറാം ചൗധരി(34) യെയാണ്‌ കാലടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

അസര്‍ബൈജാനില്‍ റിഗ്ഗില്‍ ജോലി വാങ്ങി നലകാമെന്നു പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ മലയാറ്റൂര്‍ സ്വദേശി സിബിനില്‍നിന്നും 1,25,000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയ ശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം.

തുടര്‍ന്ന്‌ യുവാവ്‌ കാലടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ തന്നെ താമസിക്കുന്ന ഡല്‍ഹി, ഹരിയാന സ്വദേശികളായ രണ്ട്‌ പേര്‍ കൂടി പിടിയിലാകാനുണ്ട്‌. കിഷോറിനെ മഹാരാഷ്‌ട്ര താനെയില്‍നിന്നുമാണ്‌ അന്വേഷണ സംഘം പിടികൂടിയത്‌.
ഈ കേസിലെ പ്രതികള്‍ കാലടി പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത സമാനമായ മറ്റൊരു തട്ടിപ്പു കേസിലെ പ്രതികളാണ്‌.

ഇന്‍സ്‌പെക്‌ടര്‍ എന്‍.എ. അനൂപ്‌, എസ്‌.എമാരായ എം.സി ഹാരിഷ്‌, വി.കെ. രാജു സി.പി.ഒമാരായ ഷിജോ പോള്‍, എന്‍.കെ. നിഖില്‍, കെ.എസ്‌. സുമേഷ്‌ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌.

RELATED STORIES