മിന്നലേറ്റ് വള്ളം തകർന്നു

ആലപ്പുഴ വാടയ്ക്കൽ ഈരേശേരിൽ വീട്ടിൽ അനീഷ് മാത്യുവിന്റെ ദീപം എന്ന പേരിലെ ഫൈബർ വള്ളമാണ് തകർന്നത്.


ബുധനാഴ്ച വൈകിട്ട് 6.15ന് ആയിരുന്നു സംഭവം. മത്സ്യബന്ധനത്തിനു ശേഷം പുറക്കാട് തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളമാണ് ശക്തമായ മിന്നലിൽ തകർന്നത്.


വള്ളത്തിൽ സൂക്ഷിച്ചിരുന്ന വല,മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും നശിച്ചു.


15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അനീഷ് മാത്യു പറഞ്ഞു.

RELATED STORIES