കരുവന്നൂര്‍ നിക്ഷേപത്തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകള്‍ ഇഡി അന്വേഷണ പരിധിയിലാണെന്ന് ഇഡി കോടതിയെ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിന് പിന്നാലെ കേസെടുത്തു. വന്‍തുകയുടെ ബിനാമി ഇടപാട് കരുവന്നൂര്‍ ബാങ്ക് വഴി നടന്നതായും പറയുന്നു. ഇവിടുത്തെ നിക്ഷേപത്തട്ടിപ്പില്‍ സിപിഎമ്മിനും കമ്മീഷന്‍ ലഭിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. ബാങ്കില്‍ ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ള രണ്ട്
അക്കൗണ്ടുകള്‍ സിപിഎമ്മിനും ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി്. ഈ പാര്‍ട്ടി അക്കൗണ്ടുകളിലൂടെ വന്‍ തുകയുടെ ഇടപാട് നടന്നതായും ബെനാമി ലോണുകളുടെ കമ്മിഷന്‍ തുകയും അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി കണ്ടെത്തല്‍.

ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് 90 ശതമാനം തുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാന്‍ സിപിഎം തയ്യാറായിട്ടില്ല.

RELATED STORIES