ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളുടെ രേഖാചിത്രം കൃത്യമായി വരച്ച് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സി-ഡിറ്റ് ജീവനക്കാരന്‍ ആര്‍.ബി. ഷജിത്തും, ഭാര്യ സ്മിത എം. ബാബുവും

തങ്ങള്‍ വരച്ച രേഖാചിത്രങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായതിന്റെ സന്തോഷം ഷജിത്ത് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു. ഇതിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കുട്ടിയെ കാണാതായ ദിവസം രാത്രി 12 മണിയോടെ പ്രതികളുടെ രേഖാചിത്രം വരയ്ക്കണമെന്നാവശ്യപ്പെട്ട് എ.സി.പി. പ്രദീപ് കുമാര്‍ ഫോണ്‍ വിളിച്ചെന്ന് ഷജിത്ത് പറയുന്നു. വെളുപ്പിനു നാലുമണിയോടെ രേഖാചിത്രങ്ങള്‍ തയാറാക്കി നല്‍കി. കുട്ടിയെ കണ്ടെത്തിയശേഷം കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വികേ്ടാറിയ ആശുപത്രിയില്‍വച്ച് വീണ്ടും മൂന്നു രേഖാചിത്രം കൂടി വരച്ചു നല്‍കി-കുറിപ്പില്‍ വ്യക്തമാക്കുന്നു.

RELATED STORIES