അമേരിക്കയില്‍ 74 കാരിയെ ദാരുണമായി കൊലപ്പെടുത്തിയ മകന്‍ അവരുടെ തലവെട്ടിമാറ്റി : മകനെ പോലീസ് അറസ്റ്റ് ചെയ്തു

മകനായ ജെഫ്രി സര്‍ജന്റിനെ പോലീസ് അറസ്റ്റു ചെയ്തു. മകന്‍ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പോലീസ് എത്തുമ്പോള്‍ തലയില്ലാത്ത മൃതദേഹത്തിനു മുകളില്‍ നഗ്നനായി കിടക്കുകയായിരുന്നു മകന്‍.

തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്നാണ് മകന്‍ പോലീസിനോട് പറയുന്നത്. അമ്മയെ കൊലപ്പെടുത്തിയതില്‍ ജെഫ്രി പല തവണ പോലീസിനു മുന്നില്‍ മാപ്പുപറയുകയും ചെയ്തു. അമ്മയെ കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

ന്യൂജഴ്‌സിയിലെ ഓഷ്യന്‍ സിറ്റിയിലാണ് സംഭവം. അലക്‌സാഡ്രിയ എന്നാണ് കൊല്ലപ്പെട്ട വയോധികയുടെ പേര്. സംഭവത്തില്‍ ഇവരുടെ കുടുംബം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കുടുംബത്തെ ഏറെ സ്‌നേഹിക്കുന്ന ആളായിരുന്നു അമ്മയെന്നും മകനെ കാണാനാണ് അന്നത്തെ ദിവസം അവന്റെ താമസസ്ഥലത്ത് എത്തിയതെന്നും അവര്‍ പറയുന്നു.

RELATED STORIES