അരലക്ഷം രൂപ ബേക്കറി ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു

മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവരുടെ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ ഭാസ്കരനെതിരെയാണ് സന്തോഷ് മാത്യുവും കുടുംബവും പരാതി നല്‍കിയിരുന്നത്.

2019 ജനുവരി 26 നാണ് ഇവർ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചത്. തുടർന്ന് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതി നൽകി. ഉദ്യോഗസ്ഥർ ബേക്കറിയിലെത്തി പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തു.  അതേസമം ഭക്ഷ്യയോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ നൽകിയതിലൂടെ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രയാസങ്ങൾക്കും നഷ്ടപരിഹാരവും കോടതി നിയമനടപടികള്‍ക്ക് ചെലവായ തുകയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

എന്നാല്‍, ബേക്കറിയിൽ നിന്ന് വാങ്ങിയ ഭക്ഷ്യ സാധനങ്ങൾ കഴിച്ചതിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന വാദം തെറ്റാണെന്ന് എതിർകക്ഷി വാദിച്ചു. എന്നാൽ കടയിൽ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാക്കിയ മഹസർ പ്രകാരം, സ്ഥാപനം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഹാജരാക്കിയിട്ടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്നുവെച്ച നിലയിലും മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നു. പ്രാണികളുള്ള ബ്രോക്കൺ നട്ട്സ് ബേക്കറിയിൽനിന്നു കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് 3,000 രൂപ പിഴ ചുമത്തിയത്.

മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിലും ബേക്കറിയുടെ ശുചിത്വത്തിൽ അപാകത കണ്ടെത്തിയതായി പറഞ്ഞിരുന്നു. ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ പഭോക്തൃ തർക്ക പരിഹാര ബെഞ്ചാണു പരാതി പരിഗണിച്ചത്.

ബേക്കറിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവട രീതിയും ഉണ്ടെന്ന് കോടതി കണ്ടെത്തി. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമപോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ബേക്കറി ഉടമ 30 ദിവസത്തിനകം 50,000 രൂപ പരാതിക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.

RELATED STORIES

  • ഭരണഘടനാ ബഞ്ചിന്റെ വിധി മറ്റ് ബഞ്ചുകള്‍ക്കും ബാധകം : സുപ്രീം കോടതി - മിച്ചം വന്ന ഭൂമി വില്‍പന നടത്താനോ ആദ്യത്തെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനോ പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നായിരുന്നു അന്നത്തെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. ഏറ്റെടുത്ത ഭൂമിയില്‍ പഞ്ചായത്തുകള്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നും നിയന്ത്രണാധികാരം മാത്രമാണുള്ളതെന്നും പൊതു ആവശ്യത്തിന് ഉപയോ

    പ്രാതലിന് ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട - ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് : എപ്പോഴും പോഷക​ഗുണങ്ങൾ അധികമുള്ള ഭക്ഷണമായിരിക്കണം പ്രാതലിൽ കഴിക്കേണ്ടത് : പ്രാതലിന് ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട : അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

    ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ കാമുകന്റെ വീടിനും ബൈക്കിനും യുവതി തീയിട്ടു - പത്തനംതിട്ടയിൽ ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ കാമുകന്റെ വീടിനും ബൈക്കിനും യുവതി തീയിട്ടു

    ബോചെ ടീ ലക്കി ഡ്രോ ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ് - ബോചെയുടെ ഓൺലൈൻ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിൽ ലോട്ടറി ഡറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാൽ തന്റെ കമ്പനി സെയിൽസ് പ്രൊമോഷനെന്ന നിലയിൽ മാത്രമാണ് സമ്മാനക്കൂപ്പൺ നൽകുന്നതെന്നാണ് ബോബിയുടെ പ്രതികരണം.

    ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവം : മരണം ആത്മഹത്യ ആയിരിക്കാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് - ജഗന്നാഥ് റെഡ്ഡിയുടെ ബന്ധുവായ പവന്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജഗന്നാഥ് റെഡ്ഡിയുമായി വര്‍ഷങ്ങളായി തനിക്ക് ബന്ധമില്ലെന്നാണ് പരാതിക്കാരന്റെ വാദം. ഏകദേശം രണ്ട് മാസം മുമ്പ് വീടിന്റെ പ്രധാന തടി വാതില്‍ തകര്‍ന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് ഒരാളുടെ തലയോട്ടി കണ്ടെത്തിയതോടെയാണ് സംഭവം പൊലീസില്‍

    വിഴിഞ്ഞത്ത് 9.5 കി.മീ. ഭൂഗര്‍ഭ തീവണ്ടിപ്പാത വരുന്നു - വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക്

    ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ - ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥികൾ ദുർഗന്ധം വന്നതിനെത്തുടർന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

    തമിഴ്നാട്ടിൽ കനത്തമഴ : കുറ്റാലം വെള്ളച്ചാട്ടം നിമിഷങ്ങൾക്കുള്ളിൽ മലവെള്ള പാച്ചിലായി - വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

    ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു

    ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു

    ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി - രുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല . ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണം. സമരം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അറിയിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു

    അഡ്വ: വി ജിനചന്ദ്രന് കേന്ദ്ര ഗവൺമെന്റിന്റെ നോട്ടറി അംഗീകാരം - കൂടാതെ തിരുവല്ല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, സാമൂഹിക സേവകൻ, മികച്ച സംഘാടകൻ തുടങ്ങിയ വിവിധ മേഖലകളിൽ

    പാസ്റ്റർ വിൽ‌സൺ എബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു - ഡോ. വില്ലി എബ്രഹാം മോളി എബ്രഹാം എന്നിവരുടെ മകനാണ് ഡോ വിൽ‌സൺ. 90 വയസ്സ് തികഞ്ഞ പാസ്റ്റർ കെ.വി എബ്രഹാം തന്റെ കൊച്ചുമകന്റെ ബിരുദദാന ചടങ്ങിന് സാക്ഷിയായി. കേരളത്തിലെ ആദ്യകാല പെന്തക്കോസ്തു നേതാക്കന്മാരിൽ ഒരാളായിരുന്ന ചെത്തക്കൽ കീവർച്ചന്റെ (പാസ്റ്റർ പി ടി വർഗ്ഗീസ്) മകൻ രാജസ്ഥാൻ കേന്ദ്രമാക്കി

    കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാർ:വി ഡി സതീശൻ - കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ നിരവധി കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും നടക്കുന്നത്.” “നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് പോലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.”‘ “ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പോലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി തയാറാകണം.” – സതീശന്‍ ആവശ്യപ്പെട്ടു

    കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക് - കുവൈത്തിലെ അൽ ലിയ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

    മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ - ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

    കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി അപ്പു പിടിയിൽ - കരമന അഖില്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിൽ.മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന അഖില്‍ ആണ് പിടിയിലായത് . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു.

    ഒരു രാജ്യം ഒരു നേതാവ് മറ്റ് നേതാക്കളെ ഇല്ലാതാക്കാനുള്ള മോദി തന്ത്രം: അരവിന്ദ് കെജ്‌രിവാൾ - ഞങ്ങൾ ഒരു ചെറിയ പാർട്ടിയാണ്, പ്രധാനമന്ത്രി മോദി ഞങ്ങളെ തകർക്കാൻ ഒരു ശ്രമവും അവശേഷിപ്പിച്ചില്ല. ഞങ്ങളുടെ നാല് നേതാക്കളെ ഒരുമിച്ച് ജയിലിലേക്ക് അയച്ചു. വൻകിട പാർട്ടികളിലെ നാല് പ്രമുഖ നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും. എന്നാൽ ഇത് ഒരു പാർട്ടിയല്ല നിങ്ങൾ തകർക്കാൻ ശ്രമിച്ചാലും ഇത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്.”

    സിനിമ നടിയുടെ ഗർഭത്തേക്കുറിച്ചുള്ള പുസ്തകത്തിലെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്; അഭിഭാഷകൻെറ പരാതിയിൽ നടിക്ക് നോട്ടീസ് - കരീന കപൂറിനെതിരെ കേസെടുക്കാനുള്ള തൻ്റെ അപേക്ഷ തള്ളിയ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ആൻ്റണി ഹൈക്കോടതിയെ സമീപിച്ചു. കേസിൻ്റെ അടുത്ത വാദം ജൂലൈ ഒന്നിന് ഉണ്ടായേക്കും. ജബൽപൂർ സ്വദേശിയാണ് ആദ്യം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ നടിയുടെ ഗർഭധാരണവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നതാണ് പുസ്തകത്തിൻ്റെ തലക്കെട്ടെന്ന് ആൻ്റണി പരാതിയിൽ ആരോപിച്ചു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് സമാനമായ ഇളവ് ആവശ്യപ്പെട്ട് ആൻ്റണി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‘ബൈബിൾ’ എന്ന വാക്കിൻ്റെ ഉപയോഗം ക്രിസ്ത്യാനികളുടെ വികാരത്തെ എങ്ങനെ വ്രണപ്പെടുത്തിയെന്ന് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിൻ്റെ ഹർജിയും കോടതി തള്ളിക്കളഞ്ഞു. തുടർന്ന് അദ്ദേഹം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. അവിടെ നിന്നും അനുകൂല വിധി ലഭിച്ചിരുന്നില്ല.