സിൽവർലൈൻ പദ്ധതി പിൻവലിക്കുന്നത് വരെ സമരത്തിനൊപ്പം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പത്തനംതിട്ട : സിൽവർലൈൻ പദ്ധതി പിൻവലിച്ച് വിജ്ഞാപനം ഇറക്കുന്നതുവരെ സമരത്തിനൊപ്പമുണ്ടാകും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരസമിതിക്ക് ഉറപ്പുനൽകി.

സമരാഗ്നി പരിപാടിയുടെ ഭാഗമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സമരസമിതി നേതാക്കളുമായി സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ കേന്ദ്രസർക്കാർ അനുമതി നൽകിയാലും കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി ഭൂമിയുടെ സർവ്വേ നമ്പർ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയത് മുതൽ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സമരസമിതി നേതാക്കൾ അറിയിച്ചു. സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ പ്രസാദ് ഇരവിപേരൂർ, വർഗീസ് ആറാട്ടുപുഴ, റിജോ മാമൻ, ജില്ലാ കമ്മിറ്റി അംഗം രാധ എം നായർ എന്നിവർ പങ്കെടുത്തു.

RELATED STORIES