കട്ടപ്പന കേസ് തനി 'ദൃശ്യം' മോഡൽ ; മുഖ്യപ്രതി നിതീഷ് നോവൽ എഴുത്തുകാരൻ

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസ് 'ദൃശ്യം' മോഡൽ രീതിയിൽ. മുഖ്യപ്രതി നിതീഷ് കൊലപാതകത്തിന് വർഷങ്ങൾക്ക് മുമ്പേ എഴുതി പ്രസിദ്ധീകരിച്ച ഓൺലൈൻ നോവലിൽ നടന്ന സംഭവങ്ങൾ അതേപടി വിവരിച്ചിട്ടുണ്ട്.

"മഹാമന്ത്രികം" എന്ന പേരിൽ പ്രസിദ്ധികരിച്ച നോവലിൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമൊക്കൊയാണ് കഥ. ആറ് അദ്ധ്യായങ്ങൾ മാത്രം എഴുതി തുടരും.... എന്ന് കാട്ടിയാണ് നോവൽ അവസാനിപ്പിച്ചിരിക്കുന്നത്.

ഒരു ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം.

നോവൽ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷൻ്റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിൻ്റെ തറയിലാണെന്നതാണ്.

പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്. നിതീഷ് പി.ആർ എന്ന പേരിൽ ഒരു ഓൺലെൻ സൈറ്റിൽ എഴുതി പ്രസിദ്ധീകരിച്ച നോവൽ അര ലക്ഷത്തോളം ആളുകൾ വായിച്ചതായി കാണിക്കുന്നു.

RELATED STORIES