തിരുവനന്തപുരത്ത് വീ​ട് വാ​ങ്ങാ​നെന്ന വ്യാ​ജേന എ​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി

തി​രു​വ​ല്ലം കി​ഴ​കേ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മ​നോ​ജ് കു​മാ​റി​നെ (44 ) യാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​ള​പ്പി​ൽ പേ​യാ​ട് കാ​വി​ൻ​പു​റം ഭാ​ഗ​ത്തു വീ​ട് വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ മ​നോ​ജ് കു​മാ​ർ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലായെന്ന് മ​ന​സി​ലാ​ക്കി​യ​തി​നു​ശേ​ഷം യു​വ​തി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തൊ​ടെ ക​ട​ന്നു പി​ടി​ച്ചു. തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട യു​വ​തി വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ വീ​ട് വി​ൽ​ക്കാ​നു​ള്ള സ്ഥ​ല​ത്ത് എ​ത്തി ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ കാ​ട്ടു​ന്നയാളാണെന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി സി.​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേശ​നു​സ​ര​ണം വി​ളപ്പി​ൽശാ​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌ടറു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

RELATED STORIES