എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യവും പച്ചക്കള്ളവും: വി.ഡി സതീശൻ

എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി എഴുതി വായിക്കുന്നത് ഒരേ കാര്യമാണെന്നും കോണ്‍ഗ്രസിനെതിരെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

രാഹുലിനെതിരെ ആര്‍എസ്എസ് നല്‍കിയിരിക്കുന്നത് 16 കേസുകളാണെന്നും പിണറായി കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു. മണിപ്പുരില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്നും ആനി രാജയാണ് പോയതെന്നുമുള്ള തരത്തില്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

RELATED STORIES