കനത്ത ചൂടിൽ പകലിനു സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലും വന്നേക്കും

സംസ്ഥാനത്ത് മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28–30 ഡിഗ്രി വരെ എത്തി.

അന്തരീക്ഷ ഈർപ്പം ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും പുലർച്ചെയും വിയർത്തു കുളിക്കുന്ന സാഹചര്യവും ഈ മാസാവസാനം വരെ തുടർന്നേക്കും.

വരും ദിവസങ്ങളിൽ പകലിനു സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിച്ചേക്കും.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുണ്ട്. തുടർച്ചയായ 2 ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക.

പാലക്കാട് ഇന്നലെ തുടർച്ചയായ നാലാം ദിവസവും 40 ഡിഗ്രിക്കു മുകളിലായിരുന്നു (40.6). പുനലൂർ (39.2), കോട്ടയം (38.2), കോഴിക്കോട് (37.6) എന്നിവിടങ്ങളിലും ഇന്നലെ കൂടുതൽ ചൂടു രേഖപ്പെടുത്തി.

RELATED STORIES