വിഷുവിന് പുതുപുത്തൻ നോട്ടുകൾ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടോ? ; എങ്കിൽ വഴിയുണ്ട്

തിരുവനന്തപുരം: വിഷുവല്ലേ വരുന്നത്. പലർക്കും പുത്തൻ നോട്ടുകൾ കൈ നീട്ടം നൽ‌കാനും വാങ്ങാനും ആണ് ആ​ഗ്രഹം. അങ്ങനെ ആ​ഗ്രഹമുള്ളവർ എന്തു ചെയ്യണം?

പുതിയ നോട്ട് വാങ്ങാൻ സൌകര്യമൊരുക്കുകയാണ് റിസർവ് ബാങ്ക്. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്.

രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.

10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഒരു കാര്യം ഓർമ്മ വെച്ചോളൂ, വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാൻ ആർബിഐയിൽ സൌകര്യമുണ്ട്.


RELATED STORIES