20 കോച്ചുകൾ, തിരക്ക് കുറയും ; വീണ്ടും കിടിലൻ സർപ്രൈസുമായി വന്ദേഭാരത്

മുംബൈ: 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേ പദ്ധതി. നിലവിൽ 16, 8 കോച്ച് ട്രെയിനുകളാണ് ഓടുന്നത്.

തിരക്കേറിയ റൂട്ടുകളിൽ 20 കോച്ച് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. കൂടുതൽ കോച്ചുകളോടെ വന്ദേ ഭാരത് പുറത്തിറക്കിയാൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാകും. മികച്ച വരുമാനം ലഭിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.


അതേസമയം കേരളത്തിൽ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിനിന് ഓടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത് കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല കർണാടകയ്ക്കും ഗുണം ചെയ്യും.

എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവിൽ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഈയിടെ എറണാകുളം മാർഷലിംഗ് യാർഡിൽ ജോലികൾ നടത്തിയിരുന്നു. എന്നാൽ, ട്രെയിനിൻ്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ മാസം തന്നെ പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ആരംഭിച്ചു. ഡെറാഡൂൺ-ലക്‌നൗ, പട്‌ന-ലക്‌നൗ, റാഞ്ചി-വാരണാസി എന്നിവയുൾപ്പെടെ 10 റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.


RELATED STORIES