ഒഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ മരിച്ച നിലയില്‍ ; പരിസരത്ത് സിറിഞ്ചുകള്‍

കോഴിക്കോട്: ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. ഒഞ്ചിയത്താണ് സംഭവം. പ്രദേശവാസികളായ അക്ഷയ്, രണ്‍ദീപ് എന്നിവരെയാണ് നെല്ലാച്ചേരി പള്ളിക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവരുടെ കൂടെ അവശ നിലയിൽ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.


RELATED STORIES