ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി. ബിമൽ റോയ് അന്തരിച്ചു. 52 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു.രാവിലെ ദേഹാസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം സ്വദേശിയാണ്. ദൂരദർശനിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. സീ ടിവി, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. വീണ ബിമൽ ആണ് ഭാര്യ. ഏക മകൾ ലക്ഷ്മി റോയ്.


RELATED STORIES