പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം
Reporter: News Desk 15-Apr-2024691
ഇന്ന് രാവിലെ 9 മുതൽ രാവിലെ 11 മണിവരെയുമാണ് ഗതാഗതം നിയന്ത്രിക്കുക. എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.
ഇന്നലെ രാത്രിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തി.
രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി എത്തും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി സജ്ജമാക്കിയിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയില്‍ പങ്കെടുക്കുന്ന രാഹുൽ 15, 16 തീയതികളില്‍ വയനാട്ടിൽ തങ്ങും.
18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കുചേരും. 22ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.
RELATED STORIES
റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം - റബർ വേസ്റ്റിനു പിടിച്ച തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു. ഇന്നലെ രാത്രി 12.45ന് ആയിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും കടുത്തുരുത്തിയിൽനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി പണിപ്പെട്ടാണ് തീ കെടുത്തിയത്. നഷ്ടം കണക്കാക്കിയിട്ടില്ല. പൊ
News Desk29-Apr-2024ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നു എന്ന പുതിയ ആരോപണവുമായി നന്ദകുമാർ - അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പി. ജയരാജന് ഒരു റോളുമില്ല. ജയരാജന്റെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി
News Desk29-Apr-2024ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് - സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്
News Desk29-Apr-2024മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ച നിലയിൽ - സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. സംസ്കാരം നാളെ 2.30 ന്. ഭർത്താവ്: സുകുമാര കുറുപ്പ് മക്കൾ: ശ്രീജ (യുഎസ്), ശ്യാം (കുവൈറ്റ്) മരുമക്കൾ: മണികണ്ഠൻ (യുഎസ്), ശിൽപ
News Desk29-Apr-2024കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം - അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. കുളത്തിൽ ചെളിയിൽ പുത
News Desk29-Apr-2024ഫരീദബാദിൽ സഭക്കു നേരെ അക്രമം; ആരാധന തടസപ്പെടുത്തി - പാസ്റ്റർ ഹരീഷും രതിയും ചില വർഷങ്ങളായി കുടുംബമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. നൂറു കണക്കിന് ദൈവമക്കൾ ആരാധിക്കുന്ന സഭയാണിത്.
News Desk28-Apr-2024ഫരീദബാദിൽ സഭക്കു നേരെ അക്രമം; ആരാധന തടസപ്പെടുത്തി - പാസ്റ്റർ ഹരീഷും രതിയും ചില വർഷങ്ങളായി കുടുംബമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. നൂറു കണക്കിന് ദൈവമക്കൾ ആരാധിക്കുന്ന സഭയാണിത്.
News Desk28-Apr-2024ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം - ഹോര്‍മൂസ് കടലിടുക്കില്‍നിന്ന് ഇറാന് പിടിച്ചെടുത്ത ചരക്കുകപ്പലിലെ 16 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്റെ തടവിലാണ്. സംഘത്തിലെ ഏക വനിതയായ മലയാളി യുവതിയെ മാത്രമാണ് മോചിപ്പിച്ചിട്ടുള്ളത്.
News Desk28-Apr-2024ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്പെന്ഷന് - കുറ്റവാളിലൊരാളായ വിനയ് വർമയുടെ പേരില്‍ പരീക്ഷാ ക്രമക്കേടിനു നേരത്തെയും കേസ് നിലവിലുണ്ട്. ഇതേതുടർന്ന് ഭരണ ചുമതലകളില്‍നിന്ന് ഇയാളെ നീക്കംചെയ്യുകയും
News Desk28-Apr-2024ഇനി എന്ത് ? എന്ത് ഇനി ചെയ്യണം? കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് ഡഗ്ലസ് ജോസഫ് ക്ലാസെടുക്കുന്നു - താല്പര്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സുകളിൽ പങ്കെടുക്കാം. അമീറഗ തമിഴ് സഘമത്തിൻ്റെ നേതൃത്തിൽ തമിഴ്നാട് എക്സ്പ്പാർട്ട് വ്യുമൻസ് അസോസിയേഷൻ്റെയും സംയുക്തമായാണ് ഈ കാരിയർ ഗൈഡൻസ് കരസ്ഥമാക്കിയിരിക്കുന്നത്. തികച്ചും സൗജന്യമായ ഈ ക്ലാസ്സിലേക്ക് സ്വാഗതം. അന്വേഷണങ്ങൾക്ക്
News Desk27-Apr-2024പാക്കിസ്താൻ യുവതിക്ക് ഇന്ത്യയിൽ പുതുജീവൻ - ഹൃദ്രോഗത്തെത്തുടര്‍ന്ന് 2019-ലാണ് ആയിഷ ആദ്യമായി ഇന്ത്യയില്‍ ചികിത്സയ്ക്കെത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയില്‍ ഡോ. കെ.ആര്. ബാലകൃഷ്ണനായിരുന്നു ചികിത്സിച്ചത്. ഹൃദയം മാറ്റിവെക്കല്‍ ആവശ്യമായതിനാല്‍ ഇതിന് അപേക്ഷ നല്കി കാത്തിരിക്കയായിരുന്നു. കഴിഞ്ഞവര്‍ഷം ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് വീണ്ടും ചികിത്സയ്ക്കെത്തി. ഹൃദയം മാറ്റിവെ
News Desk27-Apr-2024സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ സാധ്യത - തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ
News Desk27-Apr-2024പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ - കത്തും ചൂടാകാം വില്ലനെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ യുഡിഎഫിനുണ്ടെങ്കിലും പ്രതീക്ഷയുണ്ട്.
News Desk27-Apr-2024പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി - കാണാതായി ഏഴാമത്തെ ദിവസമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യദിവസം മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
News Desk27-Apr-2024അമ്പലപ്പുഴ കാക്കാഴത്ത് വോട്ടു ചെയ്ത് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു - അമ്പലപ്പുഴ കാക്കാഴം എസ്എൻവി ടിടിഐയിലെ ബൂത്തിലായിരുന്നു സോമരാജന് വോട്ട്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഓട്ടോറിക്ഷയിൽ കയറുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ശ്യാമള ആണ് ഭാര്യ. സ്മിത, സ്മൃതി, സുശാന്ത്
News Desk26-Apr-2024സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ്: 67.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി - സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ്: 67.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
News Desk26-Apr-2024പത്തനംതിട്ടയില്‍ വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ ചിഹ്നം മാറിയെന്ന പരാതിയുമായി യുവതി ; ചെറിയ സംഘർഷം - സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിക്ക് വോട്ട് ചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്നാവശ്യവുമായി ആന്റോ ആന്റണി എംപി എത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.
News Desk26-Apr-2024പാസ്റ്റർ സാം ജോൺ (റെജി -57) നിര്യാതനായി - എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ (റെജി -57)
News Desk26-Apr-2024ഇസ്രയേലിനെ ആക്രമിച്ചു കീഴ്പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന് ഉദ്യോഗസ്ഥന് - അല്ലാഹു ഒപ്പമുണ്ടെന്നും, അവര്‍ ഇസ്രായേലിനെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുള്ള ആശയത്തില്‍ അവര്‍ ഭ്രാന്തമായി വിശ്വസിക്കുന്നവരാണ് തീവ്രവാദികളെന്നും ആസൂത്രിതമായ അധിനിവേശത്തിന് ശേഷം സര്‍നൂഖ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി ഇദ്ദേഹം പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പേരുമാറ്റി കൂടുതല്‍ ജനാധിപത്യമുഖം പ്രകടിപ്പിച്ച് 1987 ല്‍ രൂപീകരിച്ച ഹമാസ്, 2006 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ലെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തില്‍ എതിരാളിയായ ഫത്താഹിനെ അധികാരത്തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയതോടെ ഗാസ മുനമ്ബ് അവരുടെ നിയന്ത്രണത്തിലായി.
News Desk25-Apr-2024AGIFNA രജത ജൂബിലി സുവനീർ പ്രകാശനം ചെയ്തു - സുവനീറിൻ്റെ പബ്ളിഷറായി ഫിലിപ്പ് ഡാനിയലും ചീഫ് എഡിറ്ററായി പ്രൊഫ : സണ്ണി ഏ. മാത്യൂസും പ്രവർത്തിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഏ ജി സഭകളിലും വിശ്വാസികളുടെ കൈകളിലും സുവനീറിൻ്റെ കോപ്പികൾ എത്തിക്കുന്നതാന്ന്. ന്യൂയോർക്കിൽ നടക്കുന്ന 26-ാമത് കോൺഫ്രൻസിലും കോപ്പികൾ ലഭിക്കും.
News Desk25-Apr-2024