പവ്വർ കോൺഫ്രൻസിന് അനുഗ്രഹ സമാപ്തി

പത്തനംതിട്ട: തടിയൂർ പരിശുദ്ധാത്മ സാന്നിധ്യത്തിൽ 18, 19, 20 തീയതികളിൽ നടന്ന പവ്വർ കോൺഫ്രൻസ് അനുഗ്രഹമായി സമാപിച്ചു. ഇമ്മാനുവൽ ഫെയ്ത്ത് മിനിസ്ടീസ് ഓഫ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാംപിൽ 200 ൽ പരംപേർ സംബന്ധിച്ചു.

IF MI ചെയർമാൻ പാസ്റ്റർ റ്റി.എ. ശാമുവൽ അധ്യക്ഷത വഹിച്ച സമ്മേളനം റവ.ടി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. പരിശുദ്ധാത്മ കൃപാവരങ്ങളുടെ പ്രാപണം എന്ന വിഷയത്തെ അധികരിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സൂപ്രണ്ട് റവ.ടി.ജെ. ശാമുവേൽ , ഡോ. ഐസക് വി.മാത്യു. , പാസ്റ്റർ വർഗീസ് ബേബി, പാ.പി.എം ജോർജ് , റവ. ബഞ്ചമിൻ ചാക്കോ, പാ. ജോമോൻ കുരുവിള, റവ. റോബി ജേക്കബ് മാത്യു. എന്നിവർ ക്ലാസുകൾ എടുത്തു. രാത്രിയിൽ നടന്ന പരിശുദ്ധാത്മ നിറവ് ശുശ്രൂക്ഷയിൽ നിരവധിപേർ അഭിഷേകം പ്രാപിച്ചു. ഡിബേറ്റ്, സിംപോസിയം.ചോദ്യോത്തരങ്ങൾ തുടങ്ങിയ പ്രോഗ്രാമുകളും ക്യാംപിന് അനുഗ്രഹമായി അടുത്ത മീറ്റിംഗിൽ കൂടിക്കാണാമെന്ന ആഹ്വാനത്തോടെ ത്രിദിന ക്യാംപ് സമാപിച്ചു.

RELATED STORIES