ഇടുക്കി സോണൽ  ക്യാമ്പ് -kainos'19 ന് അനുഗ്രഹീത സമാപനം

മൂന്നാർ: 2019 ഒക്ടോബർ 6 ഞായറാഴ്ച വൈകുന്നേരം  ഐ.പി.സി  മൂന്നാർ സെന്റർ മിനിസ്റ്റർ ഉൽഘാടനം ചെയ്ത ക്യാമ്പ്,  ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി Pr. ഡാനിയേൽ കൊന്നതിൽകുന്നതിൽ നൽകിയ  അനുനഗ്രഹീത സന്ദേശത്തോടെ ക്യാമ്പിന് തിരശീല വീണു. 

 ക്യാമ്പ് തീം: Munnar (3R) Renew, Reformation & Revival) ആസ്പദമാക്കി ദൈവദാാസമാരായ  ബാബു ചെറിയാൻ, Pr.ജേക്കബ് ജോർജ്, അജി ആന്റണി, ലൈജു ജോർജ് കുന്നത്, രതീഷ് ഏലപ്പാറ, സിനോജ് ജോർജ് കായംകുളം എന്നിവർ വിവിധ സെഷനുകളിൽ ശുശ്രുഷിക്കുകയും  ജോയൽ പടവത് ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

 PYPA മുൻ സംസ്ഥാന പ്രസിഡന്റ്‌ സുധി എബ്രഹാം കല്ലുങ്കൽ , PYPA സംസ്ഥാന ജോയിന്റ് സെക്രട്ടറി  സന്തോഷ്‌ എം  പീറ്റർ, ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ ജോയി പെരുമ്പാവൂർ, ഇടുക്കി വെസ്റ്റ് സെന്റർ മിനിസ്റ്റർ പോൾ രാജ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. 

സോണൽ പ്രസിഡന്റ്‌ Adv. ജോൺലി ജോഷി, സെക്രട്ടറി: സുമേഷ് മാണി,  ജോയിന്റ് സെക്രട്ടറി: ബൈജു ചാക്കോ, ട്രഷറർ: ജെസ്വിൻ ജോൺസൻ,  പബ്ലിസിറ്റി കൺവീനർ മനു M.B, കൂടാതെ ക്യാമ്പ് കൺവീനർ. ബിജു MR, കോഡിനേറ്റർ: സാവൻ അമ്പാടി എന്നിവർ നേതൃത്വം നൽകി. ഈ ക്യാമ്പിൽ ഏകദേശം 170 ൽ പരം സഹോദരങ്ങൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

RELATED STORIES