അരുവിക്കുഴിയിൽ പാസ്റ്റർ ലൂക്കോസിന്റെ ഇളയമകൾ നിര്യാതയായി

തിരുവനന്തപുരം: കള്ളിക്കാട് അരുവിക്കുഴിയിൽ താമസിച്ച് നീരാഴിക്കോണത്ത് ദൈവസഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ലൂക്കോസിന്റെ ഇളയ മകൾ സാറ (23) നിര്യാതയായി. സാറ കാട്ടാക്കടക്കടുത്തുള്ള  തുങ്ങാംപാറയിലെ ബൈബിൾ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയായിന്നു.  


പനി ബാധിച്ച് ചില ദിവസങ്ങൾ ആശുപത്രിയിൽ ആയിരുന്നുവെന്നും അതിനെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് അറിഞ്ഞിട്ടുള്ളത്. 24 വൈകുന്നേരത്തോടെ സംസ്ക്കാര ശുശ്രൂക്ഷകൾ നടത്തപ്പെട്ടു.


മാതാവ്: ഗ്യാമള, പിതാവ്: പാസ്റ്റർ ലൂക്കോസ്.

സഹോദരങ്ങൾ:  സൗമ്യ, സാം, (വിവാഹിതർ)


പാസ്റ്റർ ലൂക്കോസിന്റെ പിതാവ് പാസ്റ്റർ തോമസ് വളരെ വർഷങ്ങൾക്ക് മുമ്പ് നെയ്യാർ ഡാമിനടുത്തുള്ള നിരപ്പുക്കാലയിൽ താമസിച്ച് പെന്തെക്കോസ്ത് സഭ പ്രവർത്തനത്തിന് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദൈവീക വിശ്വസത്തിനായി  വലിയ വില കൊടുത്തിറങ്ങിയ വ്യക്തിയായിരുന്നു. വറ്റളരെ എതിർപ്പുകളും വെല്ലുവിളികളും ഒറ്റപ്പെടുത്തലുകളും അനുഭവിച്ച് ദേശത്ത് പാർത്ത് വിശ്വസ്തത ആചരിച്ചിട്ടുണ്ട്. തന്റെ മക്കളെയും ദൈവവേലയിൽ വൃപ്രിതരാക്കാൻ താൻ ഒരിക്കലും മടി കാണിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു.


ദു:ഖത്തിലായിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് ദൈവം ആശ്വാസം പകരുവാനായി ലാൻഡ് വേ ന്യൂസിലെ പ്രവർത്തകർ ഒന്നിച്ച് പ്രാർത്ഥിക്കുകയും അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

RELATED STORIES