പ്രീമിയർ സ്റ്റഡി ബൈബിളിന്റെ പ്രസാധകൻ ബ്രദർ പി.പി. ജോർജ് സ്വന്ത നാട്ടിലേക്ക് യാത്രയായി

അങ്കമാലി: ലോകമെമ്പാടുമുള്ള ദൈവജനത്തിന് എന്നും ഓർക്കുവാനും പഠിക്കുവാനും ഒരു പിടി നന്മകൾ നിറഞ്ഞ ദൈവവചനത്തിന്റെ മുത്തുകളെ നിരത്തിയ പ്രീമിയർ സ്റ്റഡി ബൈബിളിന്റെ പ്രവർത്തനത്തിന് വളരെ കഷ്ടപ്പെട്ട് പ്രവർത്തിച്ച ബ്രദർ പളളിപ്പാട് തോട്ടത്തിൽ ജോർജ് നിര്യാതനായി. 


ബ്രദറൻ അസംബ്ലി സഭകളുടെ സീനിയർ സുവിശേഷകനായിരുന്നു നിര്യാതനായ ജോർജ് സാർ. താൻ ചില നാളുകളായി വർദ്ധക്യ സഹജമായ പ്രയാസത്താൽ താൻ സ്വഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. 10/12/2019 വൈകിട്ട് 3.30 ന് സ്വന്ത നാട്ടിലേക്ക് യാത്രയായി. 


വേദ പണ്ഡിതൻ, എഴുത്തുകാരൻ, പ്രസംഗകൻ, അനധ്യാപകൻ, സംഘാടകൻ തുടങ്ങിയ നിലകളിൽ തന്റെ വ്യക്തിമുദ്ര സമൂഹത്തിന് നൽകിയിരുന്നു. എല്ലാവരുടെയും കൈകളിൽ ബൈബിൾ എത്തിച്ചേരണമെന്നുള്ള ആശയത്തോടെ താൻ വളരെ വില കുറച്ചായിരുന്നു പ്രീമിയർ ബൈബിൾ പഠനത്തിന് യോഗ്യമാക്കി കഴിഞ്ഞ 30 വർഷത്തിന് മുമ്പ് സമൂഹത്തിന് നൽകിയത്.


ഭാര്യാ: കുഞ്ഞമ്മ,

മക്കൾ: ഫെർളി, ഡിൻസി, ഷൈല, റെജിനോൾഡ്.


സംസ്ക്കാരം പിന്നേട് ആയിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ദു:ഖത്തിലായിരിക്കുന്ന എല്ലാ കുടുംബ അംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിലെ വാർത്താ വിഭാഗത്തിന്റെ അനുശോചനങ്ങൾ അറിയിക്കുന്നു.

RELATED STORIES