മഞ്ചേശ്വരത്ത് ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം
കാസര്‍കോട് : മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള  ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനു സമീപമുള്ള കാരുണ്യമാത പള്ളിക്കുനേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. 

പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്. അക്രമികളുടെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെത്തിയ പൊലീസ് സംഘം വികാരിയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. 

RELATED STORIES