ഡോ. റവി സഖറിയാസുമായുള്ള എൻ്റെ ഓർമ്മക്കുറിപ്പ്...
Dr. Santhosh Pandalam

RZIM എന്ന അമേരിക്കയിലെ ക്രിസ്ത്യൻ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ഡോ. റവി സഖറിയാസ് കഴിഞ്ഞ ചില നാളുകമായി ക്യാൻസർ രോഗത്തെ തുടർന്ന് ചിക്തസയിൽ ആയിരുന്നു. കഴിഞ്ഞ ചില നാളുകൾ കൊണ്ട് രോഗം വഷളായതിനെ തുടർന്ന് സ്വന്ത ഭവനത്തിൽ വിശ്രമിച്ചു വരുമ്പോഴാണ് അമേരിക്കൻ സമയം അതിരാവിലെ താൻ ഈ ലോകത്തോട് യാത്ര പറഞ്ഞത്.തൻ്റെ ഹൃദയത്തിലെ അതിയായ ആഗ്രഹമായിരുന്നു എല്ലാ രാജ്യങ്ങളും തനിക്ക് സന്ദർശനമെന്ന് സംഘാടകരോട് തുറന്ന് പറഞ്ഞിരുന്നു. ഇത് പറഞ്ഞതിന് ശേഷം വീണ്ടും ലോകത്തിൻ്റെ പല സ്ഥലങ്ങളിലും യോഗങ്ങൾ ഉണ്ടായിരുന്നു അവയിൽ പലതും ശാരീരിക ബലഹീനത നിമിത്തം മാറ്റി വയ്ക്കുകയായിരുന്നുവെന്നും നാഗാലാൻ്റിൽ ചില ദിവസങ്ങൾക്ക് മുമ്പ് പ്രവർത്തനത്തിനായി പോകുവാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് സ്ഥിതിഗതികൾ വീണ്ടും വഷളായത് എന്ന് തൻ്റെ മകൾ സാറ മാധ്യമങ്ങളോട് തുറന്ന് പറയുകയുണ്ടായി. ഒപ്പം സാറാ കൂട്ടിച്ചേർത്തു ഞങ്ങൾക്കു വേണ്ടിയും പിതാവിന് വേണ്ടിയും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ ഞങ്ങൾ ചോദിക്കുന്നുവെന്നും അഭിമുഖത്തിൽ പറഞ്ഞു.


വടക്കൻ കേരളത്തിലാണ് അദ്ദേഹത്തിൻ്റെ പിതൃത്വ വേരുകൾ ആയതിനാൽ ഡോ. റവി സഖറിയാസിന് കേരളാ വിഭവങ്ങളോടും കേരളത്തിലെ മിക്ക ആഹാരത്തോടുമാണ് അതിയായ ആഗ്രഹമെന്ന് പലപ്പോഴും താൻ തമാശാരൂപേണേ സ്നേഹമുള്ളവരോടും മറ്റും തുറന്ന് പറഞ്ഞിട്ടുള്ളത് തൻ്റെ പ്രശസ്ത പ്രസ്താവനകളിൽ ഒന്നാണ്. അദ്ദേഹത്തിൻ്റെ ഭാഷാശൈലി എല്ലാവരെയും പിടിച്ചിരുത്തുന്ന നിലവാരത്തിലായതിനാൽ വെള്ളക്കാർ പലരും തൻ്റെ പ്രവർത്തനത്തിന് സഹായകരമായിരുന്നു ഒപ്പം ജീവനക്കാരുമായി സേവനം ചെയ്തു വരുന്നു.


കഴിഞ്ഞ ദിവസമായിരുന്നു തൻ്റെ 48 മത്തെ വിവാഹ വാർഷികം   ബന്ധുക്കൾ  ആഘോഷിച്ചത്. ദൈവം എല്ലാം നന്നായി ചെയ്തതിന് ശേഷമാണ് താൻ ഈ ലോക വേലതികച്ച് വളരെ പ്രീയം വച്ച പ്രീയനായവൻ്റെ അടുക്കലേക്കണഞ്ഞത് എന്നത് വളരെ യാഥാർത്ഥികമായ കാര്യമാണ്. 


അറിയപ്പെടുന്ന ക്രിസ്ത്യൻ അപ്പോളജിസ്റ്റ്, വാഗ്മിഗി, ദൈവ ശാസ്ത്രത്തിൽ താർക്കികൻ, എഴുത്തുകാരൻ, വചന പണ്ഡിതൻ, ഭാഷാ ശുദ്ധി, സംഘാടകൻ, മാതൃകയുള്ള നല്ല ജീവിതത്തിന് ഉടമ തുടങ്ങിയ നിലകളിൽ താൻ ലോകത്തിലും കടുംബത്തിലും വളരെ ശ്രദ്ദേയനായിരുന്നു. അദ്ദേഹത്തിൻ്റെ വേർപ്പാട് എന്നെ തൻ്റെ പ്രീയപ്പെട്ടവർ വിളിച്ചറിയിച്ചത്. ഈ വാർത്ത ഞെട്ടലോടെ ഞാൻ അറിയുകയും ഒപ്പം  ഒട്ടും വിശ്വസിക്കാൻ കഴിയാത്തതിനാൽ  ഉടനടി വീണ്ടും  പലരിൽ നിന്നും വ്യക്തമായി വിവരങ്ങൾ സ്ഥിതീകരിച്ചിട്ടാണ്  ഈ ഓർമ്മക്കുറിപ്പ് ഉടനടി തന്നെ കേരളത്തിലിരുന്നു കൊണ്ട് ഞാൻ പൂർത്തീകരിച്ചത്.


നമുക്കിവിടെ അദ്ദേഹം തീരാനഷ്ടമാണ് എങ്കിലും സ്വർഗ്ഗത്തിലെ ദൈവത്തിന് താൻ വളരെ പ്രാധാന്യം അർഹിക്കുന്നു എന്ന് ഞാൻ വ്യക്തമായി മനസ്സിലാക്കുന്നു. വേർപ്പാട് എല്ലാവർക്കും വേദനയാണ് എങ്കിലും നിത്യ തുറമുഖത്ത് മുഖാമുഖമായി ഡോ. റവി സഖറിയാസിനെ  കാണാമെന്ന പ്രത്യാശയിൽ വാക്കുകൾക്ക് വിരാമമിടുന്നു.

RELATED STORIES