KSEB വൈദ്യുതി ബില്ലില്‍ ഇളവുമായി കേരളാ സർക്കാർ 10 പ്രധാന കാര്യങ്ങൾ

തിരുവനന്തപുരം: കേരളാ സംസ്ഥാനത്തെ വൈദ്യുതി ബില്ലില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീമമായ തുക വൈദ്യുതി ബില്ലായി അടയ്‌ക്കേണ്ടി വരുന്നു എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ചത്. ഒന്നിച്ച് തുക അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 പ്രധാന ഇളവുകൾ


1. ഒരു കുടുംബത്തിൽ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ ബില്‍ അടയ്ക്കേണ്ടതില്ല എന്ന് പറഞ്ഞിട്ടുണ്ട്.


2.  നാല്പ്പത് യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി എന്ന് പറഞ്ഞിട്ടുണ്ട്.


3. യൂണിറ്റ്  അൻപത് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡി ഉണ്ടാകുമെന്ന് എന്ന് പറഞ്ഞിട്ടുണ്ട്.


4. യൂണിറ്റ് നൂറ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധിച്ചിട്ടുള്ള തുകയുടെ 30 ശതമാനം സബ്സിഡി ആക്കുമെന്നും എന്ന് പറഞ്ഞിട്ടുണ്ട്.


5. യൂണിറ്റ് നൂറ്റി അൻപത് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 25 ശതമാനം സബ്സിഡി ഉണ്ടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


6. നൂറ്റി അൻപത് യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്സിഡി ഉണ്ടാകും.


7. കേരളാ വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി തുറന്ന് സമ്മതിക്കുന്നു.


8. കേരളത്തിലെ തൊണ്ണൂറ് ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്  ഈ വിഷയത്തിൽ പ്രതീക്ഷയുണ്ടാകാം. 


9. ലോക്ഡൗണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി ഉടൻ  വിച്ഛേദിക്കുകയില്ല.


10. ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാം എന്നും പത്ര 

വാർത്തയിൽ പറഞ്ഞിട്ടുണ്ട്.

RELATED STORIES