തണൽ അനുഗ്രഹീത ക്രിസ്തീയ ഗാനം
Chief Editor Pr.Santhosh Pandalam 19-Nov-202012

ദുബായ്: ക്രിസ്തീയ ഗാനങ്ങളടങ്ങിയ "നാഥാ ഞങ്ങൾ സൃഷ്ടികളാണ്" എന്ന ഗാനത്തിന് ശേഷം ലിബു സാമുവൽ രചനയും സംഗീതവും നിർവഹിച്ച് Ray Of Hope-ഉം ആയി ചേർന്ന്, സഞ്ജു ഡേവിഡ് ആലപിച്ചിരിക്കുന്ന മനോഹരവും അനുഗ്രഹീത വുമായ മറ്റൊരു ഗാനം... തണൽ .... ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ *"ഭയപ്പെടേണ്ട ഞാൻ നിൻ കൂടെയുണ്ട്"* എന്നു നമ്മെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്ന മനോഹരമായ ക്രിസ്തീയ ഭക്തിഗാനം ദൈവഹിതം ആയാൽ 20-11-2020 വെള്ളിയാഴ്ച്ച ദുബായിയിൽ വെച്ച് റിലീസ് ചെയ്യുന്നു.
പശ്ചാതലസംഗീതം ഒരുക്കിയിരിക്കുന്നത് അജു ചെന്നിത്തലയും, ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് ഫിന്നി ജോണും, ശബ്ദമിശ്രണം ചെയ്തിരിക്കുന്നത് ഐസക് ജോൺ, പ്രമോദ് പുത്തൻവീട്ടിൽ എന്നിവരും ആണ്. കോറസ് ആലപിച്ചിരിക്കുന്നത് മഞ്ജു ഐസക്, കെസിയ എമ്മി ഐസക്, പ്രതീക്ഷ സഞ്ജു എന്നിവരാണ് അണിയറ ശില്പികൾ. ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ.