സൗത്ത് ഏഷ്യാ ബൈബിൾ കമൻ്ററിയുടെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു.

നവാപ്പൂർ: വടക്കേ ഇന്ത്യയിൽ സുവിശേഷത്തിന് ഊന്നൽ നൽകി കൊണ്ടിരികന്ന രാജസ്ഥാനിലെ ഉദയ്പ്പൂർ ഫിലദെൽഫ്യാ ഫെലോഷിപ്പ് സഭകളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നവാപ്പൂർ കൺവൻഷൻ വേദിയിൽ സൗത്ത് ഏഷ്യാ ബൈബിൾ കമൻ്ററിയുടെ ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു. 


കഴിഞ്ഞ അഞ്ച് വർഷത്തോളമായി അനേകം ദൈവമക്കൾ ചേർന്ന് ഹിന്ദി ഭാഷ സംസാരികുന്നവർക്കും ഈ കമൻ്ററി പ്രയോജനകരമാകുവാൻ വേണ്ടിയാണ് ഒത്തൊരുമയോടെ വിവർത്തനത്തിലേക്ക് പങ്കാളികളായത്. 


2015 ൽ ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഇംഗ്ലീഷ് പതിപ്പിനെ ഹൃദയത്തോടു ചേർത്ത് പിടിച്ച അനേകം സഹോദരങ്ങളുടെ കൂട്ടായ അഭ്യർത്ഥനയെ തുടർന്നാണ് ഹിന്ദി ഭാഷയിലേക്കും പരിഭാഷപ്പെടുത്തുവാൻ സംഘാടകർ തയ്യാറായത്. 


ഫിലദെൽഫ്യാ ഫെലോഷിപ്പ് സഭകളുടെ ജനറൽ ഓവർസിയർ ഡോ. ജോയി പുന്നൂസ് മുഖ്യ അഥിധി ആയിരിക്കും. 


ദൈവ നാമ മഹത്വത്തിനായി നന്നായ ചെയ്ത എല്ലാ അണിയറ പ്രവർത്തകരെയും ലാൻഡ് വേ ന്യൂസ് അഭിനന്ദിക്കുന്നു.

RELATED STORIES