9  പെൺകുട്ടികളെ കാണാനില്ല: മനുഷ്യക്കടത്തെന്ന് സംശയം

രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. ഡിസംബര്‍ ഒന്നാംതീയതി അര്‍ധരാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്‌കര്‍ ആശ്രമത്തില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുട്ടികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. 

അതേസമയം, പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍, അഭയകേന്ദ്രത്തിലെ സൂപ്രണ്ട് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. 

RELATED STORIES