മഞ്ഞിൽ പുതെച്ച് മൂന്നാർ !!

മൂന്നാർ: പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ച ശക്തമാണ്. ഇന്നലെ രാവിലെയാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലിമല, കുണ്ടള, കന്നിമല എന്നിവിടങ്ങളിൽ മൈനസ് മൂന്നും മൂന്നാറിൽ മൈനസ് ഒന്ന് ഡിഗ്രിയുമായിരുന്നു രേഖപ്പെടുത്തിയത്. വാഹനങ്ങളും വീടുകളുടെ മേൽക്കൂരകളും മഞ്ഞിൽ കുളിച്ച അവസ്ഥയാണ്. ചെടികളും മലകളും ചാരം വിതറിയ പോലെയാണ്. കാണികള്‍ക്ക് ഏറെ ആകര്‍ഷമേകുന്ന നിലയിലാണ് മുന്നാര്‍ എന്ന് ഞങ്ങളുടെ സ്വന്തം ലേഖകര്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ശൈത്യം സന്ദർശകരുടെ കുത്തൊഴുക്കിന് വർദ്ധനവ് ഉണ്ടാക്കുമെന്നത് ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾ പറയപ്പെടുകയും പ്രകൃതി സൗന്ദര്യത്തിനു ആഴകെകുകയും ചെയ്യുമെന്നത്  അവിടെ ഉള്ളവര്‍ക്ക് ഏറെ ആശ്വാസമേകുന്നു. 

RELATED STORIES