ഇന്ന് ഫെബ്രുവരി നാല്. ലോക കാൻസർ ദിനം.

കാൻസർ, ലോകം എന്നും ഭീതിയോടെ നോക്കിക്കാണുന്ന  മഹാമാരി. പക്ഷെ അതിലേറെയും സ്വയം വളർത്തിയെടുക്കുന്നതാണെന്ന യാഥാർഥ്യം മനസ്സിലാക്കുമ്പോഴാണ് ഒരു "ചികിത്സ സംസ്കാരത്തിന് പകരം ഒരു പ്രതിരോധ സംസ്കാരം " വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുക. 

ജീവിതശൈലീ രോഗങ്ങളെക്കൊണ്ട് താളം തെറ്റുന്ന കേരളത്തിൽ അവയിൽ മുൻപന്തിയിൽ നിൽക്കുന്ന ക്യാൻസറിന്റെ കണക്കുകളും ലോക കാനേഷുമാരികളെ കവച്ചുവെക്കുന്നതാണ്. മുമ്പെന്നത്തേതിനേക്കാളും വളർന്നിരിക്കുന്നു ക്യാൻസർ വ്യാപനം എന്നതിനേക്കാൾ നാം വളർത്തിക്കൊണ്ടിരിക്കുന്നു എന്നതാവും കൂടുതൽ ശരി. നമ്മുടെ ജീവിത, ഭക്ഷണ, വ്യായാമ, ജലപാന, മാനസിക....... അങ്ങനെയങ്ങനെ ഒരുപാടു ജീവിതശൈലികളെ  കൊണ്ട്. 

ക്യാൻസറിന്റെ വളർച്ച പുറംപ്രദേശങ്ങളിൽ നിന്നും നമ്മുടെ ചുറ്റുവട്ടങ്ങളിലേക്കും വീടുകളിലേക്കും നമ്മളിലേക്ക് തന്നെയും എത്തിയിരിക്കുന്നു. ക്യാൻസർ വാർഡുകളിൽ തിരക്ക് കൂടിക്കൊണ്ടേയിരിക്കുകയാണ്. റോഡരികുകളിൽ ഫാസ്റ്റുഫുഡ് കേന്ദ്രങ്ങൾ കൂടുന്നതിനേക്കാൾ വേഗത്തിൽ. 

ഒപ്പം ക്യാൻസർ നിർണ്ണയ, ചികിത്സ രംഗത്ത് അടുത്ത കാലത്തുണ്ടായ വളർച്ച വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സമ്മാനാർഹമായ ഇമ്മ്യുണോ തെറാപ്പിയുടെ വളർച്ചയടക്കം. പരിഹാരങ്ങളെക്കാൾ പ്രതിരോധമാണ് നമുക്ക് വേണ്ടത്. ഏതു രോഗത്തിനായാലും.  അതിനു വേണ്ടത് അറിവുകളുടെ തിരിച്ചറിവും. സ്വന്തം ശരീരത്തെ അറിയുക എന്നതാണ് അതിന്റെ ആദ്യപടി. അതിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും. അതിലുപരി അതിനകത്തേക്കു കയറ്റിവിടുന്ന പ്രശ്നക്കാരെ കുറിച്ചും.

നല്ല  ആരോഗ്യമുണ്ടാവട്ടെ എല്ലാവർക്കും. അതിനുള്ള അറിവുകളും തിരിച്ചറിവുകളുമുണ്ടാവട്ടെ. അത് വഴി ചികിത്സ സംസ്കാരത്തിന് പകരം ഒരു പ്രതിരോധ സംസ്കാരം വളർന്നു വരട്ടെ. അല്ല, വളർത്തിയെടുക്കാം നമുക്ക്. അതിനായി കൈകോർക്കാം. എൻറെ കൈകളുണ്ടാവും, ചെറിയ  അറിവുകളും. നിങ്ങളുടെയോ......???

RELATED STORIES

  • പതിനേഴുകാരന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നത് കേള്‍ക്കുക - എന്റെ ചോദ്യം മറുതലയ്ക്കല്‍ ഉയര്‍ത്തിയ അമ്പരപ്പ് ഫോണിലൂടെ ആണേലും ഞാനറിഞ്ഞു. *മോളെ നമ്മളൊക്കെ മനുഷ്യരല്ലേ, പുറംലോകവുമായി ഇടപെടുമ്പോള്‍ സ്വാഭാവികമായി ദേഷ്യമോ ഈര്ഷ്യയോ ഒക്കെ വരാവുന്നതാണ്. അത് മനസ്സില്‍ നിന്ന് let ഔട്ട് ചെയ്യേണ്ടത് മാനസികാരോഗ്യത്തിനു അത്യാവശ്യമാണ്.* അതിനു ഓരോ മനുഷ്യരും ഓരോ മാര്‍ഗങ്ങളാണ് സ്വീകരിക്കുക. അതില്‍ ഏതുമാര്‍ഗമാണ് മോളുടെ ഭാവിവരന്‍ സ്വീകരിക്കുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. 'അതെനിക്കറിയില്ല ചേച്ചി'. കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ, വെറുതെ പഞ്ചാരയടിച്ചു സമയം കളയാതെ ഇതൊക്കെ മനസ്സിലാക്കാന്‍ നോക്ക്. പിന്നെ ചില വിരുതന്മാര്‍ അതിലും പിടി തരില്ല. അപ്പൊ അവരുടെ ഏതേലും ഒരു കുരു ചെറുതായി ഒന്നു burst ചെയ്തു നോക്കുക. സാധാരണ മനുഷ്യര്‍ക്ക് ചെറുതായി ദേഷ്യം വരുന്ന എന്തേലും കാര്യം ചെയ്തുനോക്കുക - ആ ഉണ്ടാകുന്ന കുരുപൊട്ടലിന്റെ പ്രത്യാഘാതം താങ്ങാന്‍ പറ്റുന്നെങ്കില്‍ മുന്നോട്ടു പോകുന്നതല്ലേ നല്ലത്.

    കഥാപാത്രങ്ങള്‍ - തന്‍റെ ജീവിതത്തില്‍ കാണപ്പെടുന്ന അമ്മ/അച്ഛന്‍ തന്‍റെ കുറ്റങ്ങളും, കുറവുകളും എല്ലാം കണ്ടുപിടിച്ച് കൈപിടിച്ച് അക്ഷരങ്ങള്‍ പഠിപ്പിച്ചു തരുന്ന അധ്യാപിക/അധ്യാപകനാണ. ഇയൊരു സമയത്ത് തന്നെയാണ് സൗഹൃദബന്ധങ്ങള്‍ മെനഞ്ഞെടുക്കുന്നത്. ചെറുപ്രായങ്ങളിലുള്ള സൗഹൃദങ്ങള്‍ വഴക്കിലും, പരിഭവങ്ങളിലുമക്കെ തുടങ്ങുകയും തീരുകയും ചെയ്യും. ഒരു കുഞ്ഞിന് 7 വയസ്സ് ആകുമ്പോഴേക്കും ലോകപരമായി ചില തിരിച്ചറിവുകള്‍ വരും. ആരാണ് നല്ലത്, ആരാണ് ചീത്ത എന്ന ഏകദേശം തിരിച്ചറിവുകള്‍ ലഭിക്കും. ഒരു കുഞ്ഞിന് 14 വയസ്സ് ആകുമ്പോള്‍ കൗമാര പ്രായം അടുത്ത ചില ബന്ധങ്ങള്‍ മെനഞ്ഞെടുക്കാന്‍ തുടങ്ങും. അതായത് ചില സൗഹൃദങ്ങള്‍ പ്രണയത്തിലേക്ക് കടന്നുപോകും. നാം ഒരുപാട് കേട്ടിട്ടുള്ള ഒരു വാചകമാണ് വഴി തെറ്റിപ്പോകാന്‍ ഏറ്റവും അധികം സാധ്യതയുള്ള പ്രായമാണ് കൗമാരം". തെറ്റ് ഏത്, ശരി ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഗുരുതരമായ അവസ്ഥ. ഇതാണ് അഞ്ചാമത്തെ കഥാപാത്രം. ഈ സമയങ്ങളില്‍ പറ്റുന്ന തെറ്റുകള്‍ ഒരിക്കലും അറിഞ്ഞ് കൊണ്ട് സംഭവിക്കുന്നതല്ല. അഥവാ പ്രായത്തിന്‍റെയോ ശാരീരികാവസ്ഥകളുടെയോ മാറ്റങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ചെറിയ തെറ്റുകളില്‍ നിന്നും വലിയ തെറ്റിലേക്ക് ഒരിക്കലും മാറിപ്പോകാതെ ശ്രമിക്കയും വേണം.

    ജീവിതം ഒരു പുസ്തകവും സ്വപ്നങ്ങളുളള യാത്രയുമാണ് - ജീവിതത്തില്‍ എപ്പോഴും ഒരു അപകടം മുന്നില്‍കണ്ടുെ ജീവിക്കുക അതായത് ഒരു വാഹനം ഓടിക്കു മ്പോള്‍ എപ്പോളും ഒരു അപകടം വന്നേക്കാം എന്ന് മുന്നില്‍കണ്ടുകെണ്ട് ഓടുക കാരണമെന്തെന്നാല്‍ അപകടം മുന്നിലുണ്ടെങ്കില്‍ സൂക്ഷിച്ചുയാത്ര ചെയ്യാന്‍ നമുക്ക് സാധിക്കും.