നമുക്ക് അന്നം ഊട്ടിക്കുന്ന കർഷകരുടെ ബഹുമാനസൂചകമായി ആചരിക്കുന്ന കർഷകദിനം.

പ്രിയരേ, നാം ഇന്ന് ചിങ്ങം ഒന്നാം തിയതിയിലേക്ക്  പ്രവെശിച്ചിരിക്കുന്ന ഈ വേളയിൽ ഏവർക്കും പുതുവത്സരാശംസകൾ നേരുന്നു. നമുക്ക് അന്നം ഊട്ടിക്കുന്ന കർഷകരുടെബഹുമാനസൂചകമായി ആചരിക്കുന്ന കർഷകദിനം. എല്ലാവർക്കും, പ്രേത്യേകാൽ നമ്മുടെ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും മഹത്വരമായ തൊഴിലായ കർഷകവൃത്തിലേർപ്പെട്ടിരിക്കുന്ന കർഷകർക്കും കർഷക കുടുംബാംഗങ്ങൾക്കും, കൂടാതെ ഇക്കാലമത്രയും അവരാൽ ഊട്ടി പുലർത്തപ്പെട്ട എല്ലാ ഭരതീയനും OIOP രാഷ്ട്രീയപാർട്ടിയുടെ *കർഷകദിനാശംസകൾ* നേരുന്നു.


എന്നാൽ ഇന്ന് സ്ഥിതി പഴയതു പോലെയല്ല. കർഷകനെ  ലവലേശം പോലും ആദരിക്കാത്ത, കണക്കിലെടുക്കാതെ പലതരം  കരിംനിയമങ്ങളും മറ്റും കൊണ്ടു അവരെ ചക്രശ്വാസം വലിപ്പിക്കുന്ന അവസ്ഥവിശേഷമാണുള്ളത്. രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ അരങ്ങേറിയ കർഷസമരം നാം ഏവരും ഓർക്കുന്നുണ്ടല്ലോ. എന്നാൽ അവരുടെ വിഷയങ്ങളിലേക്കു ഏതൊരു സർക്കാരും അതിക്രമിച്ചു ഇടപെടാൻ ശ്രമിക്കുമ്പോൾ അത് നേരിട്ട് ബാധിക്കുന്ന കർഷകാരുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങൾ കൈകൊള്ളുന്നത് വിലപോവില്ലയെന്നു ആണ് ആ സമരം നമ്മെ പഠിപ്പിച്ചത്. ആ കർഷക ബില്ല് പിൻവലിക്കേണ്ടതായി വന്നു എന്നത് ഭരിക്കുന്ന സർക്കാരുകളെ ചില പാഠം പഠിപ്പിച്ചു.  എല്ലാം രാഷ്ട്രീയക്കാരുടെ വിരൽത്തുമ്പിൽ നടക്കും എന്നാ സ്വെച്ഛാധിപത്യപരമായ ആ ചിന്തയെ വലിച്ചെറിയിച്ചു. നാം ഏവരും അഭിമാനത്തോടെ വിളിക്കുന്ന *ജയ് കിസാൻ* എന്നതാണ് ഈ രാജ്യത്തിന്റെ തന്നെ ആത്മാവ്.

 സ്വാതന്ത്രാലഭ്ദ്ധിക്കുശേഷം 75 ലെറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ചില മലയോരഗ്രാമങ്ങൾ സാക്ഷാൽ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല.അവിടെങ്ങളിലെ ജനങ്ങൾ തോരകണ്ണുനീരും അടിമത്വവുമായി, പകൽപോലും പുറത്തിറങ്ങാൻ കഴിയാതെ സ്വാതന്ത്രമില്ലാതെ കഴിയുകയാണ്. മലയോരഗ്രാമങ്ങളിലെ ജനങ്ങൾ ബഹുഭൂരിപക്ഷവും കർഷകരാണല്ലോ.  എന്നാൽ ഈ മലയോര ഗ്രാമങ്ങളിലെ കർഷകജനങ്ങൾ കാട്ടു മൃഗങ്ങളാൽ ആക്രമിക്കപ്പെട്ടു ദിനംപ്രതി കൊല്ലപ്പെടുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ. 2021 മുതൽ 25 ലേറെ പേര് വന്യ മൃഗങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട്.


 വന്യജീവിയായ കാട്ടുപുലികൾ വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നു. ആട്, പശു, പട്ടി, കോഴി, കാട, താറാവ് എന്നിവയെയൊക്കെ കൊന്നു കൊലവിളിക്കുന്നു. കാട്ടാനകൾ , കാട്ടുപുലികൾ, കാട്ടുപന്നികൾ, മാൻ, മരപ്പട്ടി, കുറുക്കൻ, മലയണ്ണാൻ, മയിലുകൾ, എന്നിവയുടെ ഉപദ്രവങ്ങളുടെ കഥകൾ ഈ ഗ്രാമവാസികളെ ഭയപ്പെടുത്തുന്നവായാണ്.


 മലയോരവാസിയായ റാബിയ എന്നാ സഹോദരി നേരം വെളുത്തു കണ്ണ് തുറന്നു നോക്കുന്നത് തന്റെ വീടിന്റെ വാതിൽക്കൽ നിൽക്കുന്ന കാട്ടാനയെയാണ്. ഭയന്ന് വീണ് മരണപ്പെട്ടു.  എന്നാൽ അവർക്കു നഷ്ടപരിഹാരം ഒക്കെ കൊടുക്കാം എന്നു പറഞ്ഞെങ്കിലും ഒരു ചില്ലി കാശുപോലും ഇന്നോളം ലഭിച്ചിട്ടില്ല.


  ഈ വന്യജീവികൾ തങ്ങളുടെ ജീവന് ആപൽകരവും തങ്ങളുടെ കൃഷിവിളകളേ നശിപ്പിക്കലുമായി കർഷകർ അങ്ങേയ്റ്റത്തെ പ്രതിസന്ധിയിലുമാണ്. ഒറ്റ രാത്രികൊണ്ട് 5വർഷം പരിചരിച്ചു, ചിലവുചെയ്തു പ്രതിഫലം തരാൻ തുടങ്ങിയ 39 കായിച്ച തേങ്ങുകൾ കാട്ടനാ നശിപ്പിച്ചത് ഓർക്കാൻ പോലും കഴിയാത്ത ഒരനുഭവമാണ്. തെങ്ങു, വാഴ, ചേന, ചേമ്പ്, റംബുട്ടാൻ, മംഗോസ്റ്റിൻ തുടങ്ങി എല്ലാ പഴഫല വൃഷങ്ങളും ചെടികളും നശിപ്പിക്കുന്നത് ഹൃദയഭേദക കാഴ്ചയാണ്.   വന്യജീവികളാൽ കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിൽ പീതംബരൻ, അയ്യപ്പൻ, സൈനുദ്ധീൻ എന്നിവരുടെ  ദാരുണമായ മരണം ഇന്നാട്ടുകാരുടെ ഓർമ്മയിൽ നിന്ന് അത്ര വേഗത്തിൽ നീങ്ങുന്നതല്ല.  കാട്ടു മൃഗങ്ങളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ ഉണ്ടാക്കി നടക്കുന്നവർ വന്യജീവികളെയും വനത്തെയും സംരക്ഷിക്കാൻ കാണിക്കുന്ന താല്പര്യം മനുഷ്യജീവനെ സംരക്ഷിക്കാൻ കാണിക്കേണ്ടതാണ്. വന്യജീവികളെ സംരക്ഷിക്കാൻ കാണിക്കുന്ന താല്പര്യം  മനുഷ്യജീവന്റെ സുരക്ഷ ഉറപ്പാക്കാൻ കാണിക്കുന്നില്ല  എന്നത് അതീവ സങ്കടകരം തന്നെ.  ബഫർ സോൺ കാട്ടിൽ നിറുത്തേണ്ടതിനു പകരം മനുഷ്യവാസ പ്രദേശങ്ങളിൽ ബഫർ സോൺ നിശ്ചയിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഈ നിലപാടിനോട് OIOP പൊളിറ്റിക്കൽ പാർട്ടി അതിശക്തമായ അമർ ഷം രേഖപെടുത്തുന്നു.


ബഫർ സോൺ കാട്ടിൽ നിലനിർത്തി കർഷകരെയും മലയോരഗ്രാമവാസികളെയും ജീവിക്കാൻ അനുവദിക്കണമെന്നെ OIOP രാഷ്ട്രീയ പാർട്ടി ക്കു പറയാനൊള്ളൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുചേദപ്രകാരം  മനുഷ്യന്റെ ജീവനും സ്വത്തിനും ലഭിക്കെണ്ടുന്ന സംരക്ഷണം ഉറപ്പു വരുത്തി ഈ മലയോരവാസികളെ മൃഗങ്ങളുടെ കൊലവിളികളിൽ നിന്നും രക്ഷിച്ചു സാക്ഷാൽ സ്വാതന്ത്രത്തിലേക്ക് നടത്തണം എന്നു oiop രാഷ്ട്രീയ പാർട്ടി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുന്നു.


 അല്ലാത്തപ്പക്ഷം ഈ സർക്കാരുകൾ ഈ കർഷകദിനത്തിൽ കർഷകദിനാശംസകൾ അല്ല *കർഷക കരിദിനാശംസകൾ* ആണ് കർഷകർക്കായി നേരുന്നത് എന്നുവേണം അനുമാനിക്കാൻ.


പോൾ ജേക്കബ് OIOP പൊളിറ്റിക്കൽ പാർട്ടി

RELATED STORIES