ബസ് ജീവനക്കാരന്‍ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു

എളങ്കുന്നപ്പുഴ സ്വദേശിയും പോസ്റ്റ് ഓഫീസിലെ താത്കാലിക പോസ്റ്റ് വുമണുമായ രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ കാക്കനാട് സ്വദേശി ഫൈസലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.


ഇന്നലെ രാവിലെ 11 മണിയോടെ എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസ് പരിസരത്തായിരുന്നു സംഭവം. ഇവിടെയെത്തിയ ഫൈസല്‍, രേഷ്മയെ പോസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കത്തി കൊണ്ട് മുഖത്ത് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടുകയും ശേഷം പ്രതിയെ ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരിക്കേറ്റ രേഷ്മ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോൾ .

RELATED STORIES