യുഎഇയിൽ ഒക്ടോബർ 8 ന് അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ 8 ശനിയാഴ്ച്ച രാജ്യത്ത് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. നബിദിനത്തിന്റെ അവസരത്തിൽ ഒക്ടോബർ 8 ശനിയാഴ്ച്ച രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.


അതേസമയം, ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

RELATED STORIES