സൗദി അറേബ്യയില്‍ ഇനി വാട്സാപ് കോള്‍ വിളിക്കാം

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ഇനി വാട്സാപ് കോള്‍ വിളിക്കാം  എന്ന നിയമം ഇന്നലെ നിലവില്‍ വന്നു. പക്ഷെ പുര്‍ണ്ണമായ ഒരു സംവിധാനം ആയിട്ടുമില്ല. എങ്കിലും പലര്‍ക്കും ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലേക്കും വിളിക്കാന്‍ പറ്റുന്നുമുണ്ട്. സൗദി അറേബ്യയിലെ അധികാരികളുടെ കണക്കുകൂട്ടല്‍ വരുന്ന ചില നാളുകള്‍ക്ക് ശേഷം വിക്തമായി വീഡിയോ കോള്‍ ഉള്‍പ്പടെ വിളിക്കാന്‍ കഴിയുമെന്ന് വാര്‍ത്ത‍യില്‍ പറയുന്നു. 

വാട്സ് ആപ് ന്‍റെ ഏറ്റവും പുതിയ വേര്‍ഷനില്‍ മാത്രമേ ഈ സൗഖര്യം ലഭിക്കുകയുള്ളൂവെന്നും പറയപ്പെടുന്നു. 2017 സെപ്റ്റംബര്‍ 13 ന് കമ്മ്യൂണിക്കെഷന്‍ ആന്‍ഡ്‌ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രിയായ അബുദുള്ള അല്‍ സവാഹ ടെലികോം കമ്പനികള്‍ക്ക് ഈ കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. വളരെ താമസിച്ചാണ് എങ്കിലും ഇന്നലെ ഈ നിയമം രാജ്യത്ത് നിലവില്‍ വന്നത് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആശ്വസമായിട്ടുണ്ട്. 

RELATED STORIES