വേനൽക്കാലത്ത് തിളിപ്പിച്ചാറിയ വെള്ളം തന്നെ ഉത്തമം.

വേനൽച്ചൂട് കടുത്തതോടെ ശീതള പാനീയങ്ങൾക്കും മിൽക്ക് ശെയ്ക്കുകൾക്കും പ്രിയമേറേ. എന്നാൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും ഇത്തരം പാനീയനങ്ങൾ വില്ക്കുന്ന കടകളിൽ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു. ഈ വിവരങ്ങൾ കേരള പോലീസിൻ്റെ ഫെയ്സ്ബുക്ക് പേജിൽ നല്കിയിട്ടുമുണ്ട്. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള പാനീയങ്ങൾ, തിളപ്പിക്കാത്ത പാൽ ചേർത്തുള്ള സർബത്തുകൾ, അശുദ്ധജല ഉപയോഗം തുടങ്ങി വിവിധ കാര്യങ്ങൾ പരിശോധനയിൽ കണ്ടുപിടിക്കപ്പെട്ടു. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കുക.