കട്ടച്ചിറ പള്ളിയുടെ വാതിൽ തകർത്ത് ഓർത്തഡോക്സ് വിഭാഗം അകത്തുകയറി

കായംകുളം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ പള്ളിയുടെ വാതിൽ തകർത്ത് ഓർത്തഡോക്സ് വിഭാഗം അകത്തുകയറി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് വൈദികരും വിശ്വാസികളും പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറിയത്. 

അമ്പതോളം പേരാണ് ബുധനാഴ്ച രാവിലെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ ഗേറ്റും വാതിലും തകർത്ത് പള്ളിയുടെ അകത്തുകയറിയത്.പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. 

അതേസമയം യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. നിരോധനാജ്ഞ ലംഘിച്ച് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം പറഞ്ഞു. 

ചെങ്ങന്നൂർ ഡിവൈഎസ്പിയും ആർഡിഒയും തങ്ങളുമായി ചർച്ചനടത്തുന്നതിനിടയിലാണ് ഓർത്തഡോക്സ് വിഭാഗം വാതിൽ തകർത്ത് പള്ളിക്കുള്ളിൽ കയറിയതെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു. ഓർത്തഡോക്സ് വിഭാഗത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു.

RELATED STORIES