ബാബരി മസ്ജിദ് ഭൂമി തർക്കം; കേസ് ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമിതർക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയിൽ സമർപ്പിച്ച അയോധ്യ കേസിലെ മധ്യസ്ഥസമിതി റിപ്പോർട്ട് ഇന്ന് പരിഗണനയിൽ എത്തും. 

മാർച്ച് എട്ടിന് ഭൂമിതർക്ക കേസ് പരിഹരിക്കുന്നതിനായി ജസ്റ്റിസ് എഫ് എം ഐ കൈഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക് കൈമാറിയിരുന്നു. ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരും സമിതിയിൽ അംഗങ്ങളായിരുന്നു. ഫൈസാബാദ് കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്. യുപി സംസ്ഥാനം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അയോധ്യാ പ്രശ്നം വീണ്ടും കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

RELATED STORIES