കുവൈറ്റ്‌ ഫസ്റ്റ് അസംബ്ലി സഭയുടെ ചുമതലയേറ്റ്

 കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ പുതിയ പാസ്റ്ററായി ജെയിംസ് എബ്രഹാം ചുമതലയേറ്റു. 23 വർഷമായി കർത്തൃവേലയിലുള്ളയാളാണ് റാന്നി സ്വദേശിയാണ്. B A, M.Div ഡിഗ്രികൾ കൂടാതെ അമേരിക്കയിലെ   അയോവയിലെ ബിൽഡ് യൂണിവേഴ്സിറ്റിയിൽ നിന്നും Master of Ministry (മാസ്റ്റർ ഓഫ് മിനിസ്ട്രി) ബിരുദവും ദൈവദാസൻ നേടിയിട്ടുണ്ട്. ഫെയ്ത്ത് ബൈബിൾ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചതു കൂടാതെ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കറുകച്ചാൽ സെക്ഷൻ പ്രെസ്ബിറ്റർ പദവിയും വഹിച്ചിട്ടുണ്ട്. അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ കീഴിൽ ഇടുക്കി  ജില്ലയിൽ അനേക വർഷങ്ങൾ  ഇവാൻജെലിസ്റ്റും മിഷനറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

കുവൈറ്റിലേക്ക് കടന്നു വരുന്നതിനു മുൻപ് അസ്സെംബ്ലിസ് ഓഫ് ഗോഡ് ഇടമൺ, കറുകച്ചാൽ എന്നീ സഭകളിൽ ശ്രുശൂഷകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ :  സുജ. മക്കൾ : മൂന്ന് പേർ.

RELATED STORIES