കുവൈറ്റില്‍ പ്രവാസി ഡോക്ടര്‍ മറന്ന പാസ്‌പോര്‍ട്ട് മൂലം വിമാനം തിരികെ ഇറക്കി.

കുവൈറ്റില്‍ പ്രവാസി ഡോക്ടര്‍ എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ വച്ച് മറന്ന പാസ്‌പോര്‍ട്ട് മൂലം വിമാനം തിരികെ ഇറക്കി. കെയ്‌റോയിലേക്ക് തന്റെ മൂന്ന് മക്കളുമായി യാത്രചെയ്യുകയായിരുന്ന ഈജിപ്ത് ഡോക്ടര്‍ക്കാണ് അമളി പറ്റിയത്.

പാസ്‌പോര്‍ട്ട് കൈവശമുണ്ടെന്ന് കരുതി വിമാനത്തില്‍ കയറുകയും വിമാനം പുറപ്പെടുകയുമായിരുന്നു.


എന്നാല്‍ പെട്ടെന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ഡോക്ടര്‍ വിമാനജീവനക്കാരെ കാര്യം ധരിപ്പിച്ചു. ഉടനടി വിമാനം തിരികെ ഇറക്കിയ ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ പ്രവാസി ഡോക്ടറുടെ പാസ്‌പോര്‍ട്ട് ചെക്കിംഗ് നടത്തിയത് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് ചെക്കിംഗിനു ശേഷം താന്‍ എയര്‍പോര്‍ട്ടിലെ ക്ലിനിക്കിലേക്ക് പോയത് ഓര്‍മ്മിച്ചെടുത്ത ഡോക്ടര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ക്ലിനിക്കില്‍ എത്തുകയും അവിടെ മറന്നുവെച്ച പാസ്‌പോര്‍ട്ട് കണ്ടെത്തുകയുമായിരുന്നു.

എന്നാല്‍ പാസ്‌പോര്‍ട്ടുമായി തിരികെ എത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു, തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ അടുത്ത വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു.

RELATED STORIES