സുരക്ഷാ വിഭാഗം പരാജയപ്പെടുത്തി.

കുവൈറ്റ് : കുവൈറ്റില്‍ ബുബെയ്ന്‍ ബാങ്കിന്റെ എടിഎമ്മില്‍ ഡാറ്റ കോപ്പിയര്‍ സ്ഥാപിക്കാനുള്ള റോമാനിയക്കാരന്റെ ശ്രമം സുരക്ഷാ വിഭാഗം പരാജയപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തു.കാപിറ്റല്‍ ഗവര്‍ണറേറ്റിലുള്ള ബാങ്കിന്റെ ശാഖയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ അജ്ഞാതനായ ഒരാള്‍ ബാങ്കിന്റെ എടിഎം മെഷിനില്‍ എന്തോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ബാങ്കിന്റെ ഐടി വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി.

ഉടനെ തന്നെ എടിഎം മെഷീനിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ബാങ്കിന്റെ പ്രധാന കവാടം അടക്കുകയും ചെയ്തു. വിവരം ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയ ഉടന്‍ തന്നെ സുരക്ഷാ വിഭാഗം സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

പ്രതി നാലു ദിവസം മുമ്പാണ് ടൂറിസ്റ്റ് വിസയില്‍ കുവൈറ്റിലെത്തിയത്. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

RELATED STORIES