മൂന്ന് ! വമ്പൻ അപ്ഡേറ്റുമായി വാട്ട്‌സ്ആപ്പ്

വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും സന്ദേശങ്ങൾ പിൻ ചെയ്യുന്നതിനുള്ള ഫീച്ചർ 2023 ഡിസംബറിലാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. പിൻ ചെയ്‌ത സന്ദേശങ്ങൾ ചാറ്റിൻ്റെ മുകളിൽ, വ്യക്തിയുടെയോ ഗ്രൂപ്പിൻ്റെയോ പേരിനും ചിത്രത്തിനും താഴെയായി ദൃശ്യമാകുന്നതാണ് ഫീച്ചർ.

എന്നിരുന്നാലും, ഉപയോക്താക്കൾക്ക് ഒരു ചാറ്റിൽ ഒരു സന്ദേശം മാത്രമേ പിൻ ചെയ്യാൻ കഴിയൂ എന്നത് വലിയ പോരായ്മയായാണ് പല ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. എന്നാൽ ഉപയോക്താക്കളുടെ ഈ പരാതി പരിഹരിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.

ഒരു ചാറ്റിനുള്ളിൽ ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി ഈ മാസം ആദ്യം ചില സൂചനകൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ വാട്ട്‌സ്ആപ്പ് തന്നെ ഈ സവിശേഷത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് .

ഒരു ചാറ്റിനുള്ളിൽ മൂന്ന് സന്ദേശങ്ങൾ വരെ പിൻ ചെയ്യാൻ വാട്ട്‌സ്ആപ്പ് ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുകയാണ്.പിൻ ചെയ്‌ത സന്ദേശങ്ങൾ വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിൻ്റെ മുകളിൽ ഒരു ബാനറായി നിലനിൽക്കും.പ്രസ്തുത ബാനറിൽ ടാപ്പ് ചെയ്യുന്നത് ഉപയോക്താക്കളെ ചാറ്റിൽ പിൻ ചെയ്ത സന്ദേശത്തിലേക്ക് കൊണ്ടുപോകും.

ഒരു ചാറ്റിൽ ഒന്നിലധികം സന്ദേശങ്ങൾ പിൻ ചെയ്യുമ്പോൾ, ബാനർ പിൻ ചെയ്‌ത സന്ദേശങ്ങളുടെ എണ്ണവും ഏറ്റവും പുതിയ പിന്നിൻ്റെ പ്രിവ്യൂവും കാണിക്കും. ഈ സാഹചര്യത്തിൽ, ബാനറിൽ ക്ലിക്കുചെയ്യുന്നത് പിൻ ചെയ്ത എല്ലാ സന്ദേശങ്ങളും കാണിക്കുന്നു. അവിടെ നിന്ന്, ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം പിൻ ചെയ്ത സന്ദേശത്തിലേക്ക് നാവിഗേറ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് ഒരു സന്ദേശം പിൻ ചെയ്യേണ്ട കാലയളവും തിരഞ്ഞെടുക്കാം. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഇതിനായി ഉണ്ടാകും.

RELATED STORIES