ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെ അപകടം ; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം : ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ യുവതി കണ്ടെയ്‌നർ ലോറി സ്‌കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയിൽ പ്രിയ ബിനോയി (42) ആണ് മരിച്ചത്.

കോട്ടയം നാഗമ്പടം മേൽപ്പാലത്തിൽ തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. ഭർത്താവ് ബിനോയിക്കൊപ്പം യാത്ര ചെയ്യവേ നഗരത്തിൽ നിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബിനോയ് ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റ രണ്ടുപേരെ വാഹനത്തിനടിയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രിയോടെ മരിക്കുകയായിരുന്നു.

RELATED STORIES