കുവൈറ്റില്‍ വൈദ്യുത ഉപയോഗത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി.

കുവൈറ്റ് : കുവൈറ്റില്‍ വൈദ്യുത ഉപയോഗത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ദിവസേന 14280 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. മുന്‍വര്‍ഷങ്ങളിലെ 20 മെഗാവാട്ട് വൈദ്യുതി ഉപയോഗമെന്ന റിക്കോര്‍ഡാണ് തകര്‍ത്തത്. അതെസമയം , വൈദ്യുതി ഉല്‍പ്പാദന ശേഷി 15500 മെഗാവാട്ടിലെത്തി.രാജ്യത്ത് 50 ഡിഗ്രി കനത്ത ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വൈദ്യുത ഉപയോഗം വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ വൈദ്യുത ഉപയോഗം 14400 മെഗാവാട്ട് കടക്കുമെന്നാണ് കരുതുന്നത്.

14500 മെഗാവാട്ട് വൈദ്യുതി വരെ ദിവസേന ഉപയോഗിക്കപ്പെടുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വൈദ്യുത ഉല്‍പ്പാദന ശേഷി 18000 മെഗാവാട്ട് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

RELATED STORIES