പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ന്ന് സഫ അല്‍ ഹാഷി എംപി

കുവൈറ്റ് : പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ന്ന് സഫ അല്‍ ഹാഷി എംപി .പ്രവാസി യുവതികള്‍ സന്ദര്‍ശക വിസയില്‍ പ്രസവത്തിനായി രാജ്യത്തേയ്ക്ക് എത്തുന്നതിനെയാണ് ഇ്ത്തവണ എംപി ചര്‍ച്ചാവിഷയമാക്കിയത്.സന്ദര്‍ക വിസയില്‍ രാജ്യത്തെ ആശുപത്രികളിലേക്ക് പ്രവാസി യുവതികള്‍ പ്രസവത്തിന് എത്തുന്നത് ആശുപത്രികളിലെ തിരക്ക് വര്‍ധിപ്പിക്കുന്നുവെന്നും ഇതു മൂലം സ്വദേശികള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നുമാണ് എംപി ആരോപിച്ചത്.

അ​മീ​രി ആ​ശു​പ​ത്രി, സ​ബാ​ഹ്​ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്കു മാ​ത്ര​മാ​യി പ്ര​സ​വ വാ​ര്‍ഡ് ആ​രം​ഭി​ക്ക​ണ​മെ​ന്നും വി​ദേ​ശി സ്ത്രീ​ക​ളു​ടെ പ്ര​സ​വം ഫ​ര്‍വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക്  മാ​റ്റ​ണ​മെ​ന്നും എംപി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന്​ മ​റു​പ​ടി പ​റ​യ​വെ മാ​തൃ ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി മൂ​ന്നു വാ​ര്‍ഡു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ടെ​ന്നും വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​സ​വ ചി​കി​ത്സ ഫീ​സ് വ​ർ​ധി​പ്പി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

RELATED STORIES