ടോമിൻ തങ്കച്ചരിയുടെ ഭാര്യ നിര്യാതയായി

എറണാകുളം: ADGP ടോമിൻ തങ്കച്ചരിയുടെ ഭാര്യ അനിത 54 വയസ് നിര്യാതയായി. ഏറിയ നാളുകൾ കൊണ്ട് രോഗബാധിതയായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. എറണാകുളത്തെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. 

പിയാനോയിൽ 8 th ഗ്രേഡിൽ ലണ്ടൻ സ്ക്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മ്യൂസിക്കിൽ വളരെ താല്പര്യമുള്ള വൃക്തിയും ക്രിസ്തീയ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുന്ന വിലപ്പെട്ട ആളുമായിരുന്നു.


കൊച്ചിയിലെ റയാൻ റിക്കാർഡിംഗ് സ്റ്റുഡിയോയുടെ എം.ഡിയും സജീവ സാമൂഹിക പ്രവർത്തകയുമായിരുന്നു.

നാളെ രാവിലെ 11 മണിക്ക് കോന്തുരുത്തി സെന്റ് ജോൺസ്  പള്ളിയിൽ. 

മക്കൾ: മേഘാ, കാവ്യ

മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.

RELATED STORIES