കുവെറ്റിൽ വാഹനാപകടം

കുവൈറ്റ് : കുവൈറ്റിൽ  ഉണ്ടായ വാഹന അപകടത്തിൽ  മൂന്നു വിദേശികൾ കൊല്ലപ്പെടുകയും 4 പേർക്ക്‌ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മിഷ്രിഫിനു സമീപം മുബാറക്‌ അബ്ദുല്ല പ്രദേശത്ത്‌ ഇന്നു കാലത്ത്‌ ആറു മണിയോടെയാണു സംഭവം. നിർമ്മാണ കമ്പനിയിലെ പുറം ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളുടെ മേൽ സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. മരിച്ച 3 പേരും ഏഷ്യക്കാരാണു. എന്നാൽ ഇവർ ഏത്‌ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

RELATED STORIES