ആറമ്മുള ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറുന്നു.

പത്തനംതിട്ട: കഴിഞ്ഞ ചില ദിവസങ്ങളായി നിറുത്താതെയുള്ള മഴയെ തുടർന്ന്  പത്തനംതിട്ടയുടെ ചില ഭാഗങ്ങളിൽ വെള്ളം  കയറിക്കൊണ്ടിരിക്കുന്നു. രക്ഷാ പ്രവർത്തനത്തിന് വേണ്ടി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തിയിൽ ആയിരിക്കയാണ്. കോഴഞ്ചേരി, ആറമ്മുള, ഇടയാറമ്മുള, കോയിപ്പാലം എന്നിവിടങ്ങളിൽ റോഡിലേക്ക് വെളളം കയറുന്നുവെന്ന് നാട്ടുക്കാർ  അറിയിക്കുന്നു.

പമ്പയറു അച്ചൻകോവിലാറും നിറഞ്ഞു ഒഴുകുന്നു. വനമേഘലകളിൽ ശക്തമായ ഉരുൾ പെട്ടലുകൾ നടന്നതിന് സമാനമാണ് മഴയും നടനമാടുന്നത്. വൈദ്യുതി പലയിടങ്ങളിലും തസ്സപ്പെട്ടുകിടക്കുന്നു.

വിദ്യാലയങ്ങൾ ക്യാമ്പുകളായി തുറന്നിട്ടുമുണ്ട്. സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നും അറിയുന്നു.RELATED STORIES