റുഫോസ് റോജേഷിന് ലാന്‍ഡ്‌വേ ന്യൂസിന്‍റെ അഭിനന്ദനങ്ങള്‍

 അമേരിക്ക: സൗത്ത് അമേരിക്കയിലെ വിര്‍ജീനയില്‍ വച്ച് നടന്ന 24 മത് ലോക സ്കൌട്ട് ജാംബുരിയില്‍ റുഫോസ് റോജേഷ് വിജയിതനായി. സൗദിഅറേബ്യയിലെ ദാമ്മമ്മില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു റുഫോസ്. സ്കൂള്‍ തലങ്ങളില്‍ വിവിധ നിലകളില്‍ വെക്തി മുദ്ര നേടുന്നവര്‍ക്ക് മാത്രമേ ഈ മത്സരത്തിലും പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. നോവ്സ് ചാമ്പ്യന്‍ഷിപ്പ് എന്നാണു ഈ മത്സരത്തിന്‍റെ പേര്.  

ഏഷ്യയില്‍ നിന്നും 3 വിദ്യാര്‍ഥികള്‍ ആണ് നോവ്സ് ചാമ്പ്യന്‍ഷിപ്പിള്‍ വിജയിച്ചിട്ടുള്ളത്. കുടുതല്‍ വിവരങ്ങള്‍ ജാംബുരിയിലെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.  150 രാജ്യങ്ങളില്‍ നിന്നും 45000 പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. 2019 ജൂലൈ 22 മുതല്‍ ഓഗസ്റ്റ്‌ 2 വരെ ആയിരുന്നു മത്സരം നടന്നത്തു.  അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനയിലെ 14000 ഏക്കര്‍ സ്ഥലത്തായിരുന്നു മത്സരം നടത്തിയത്. 

സ്കൌട്ട് ഓഫ് കാനഡ, സ്കൌട്ട് അസോസിയേഷന്‍ ഓഫ് മെസിക്കോ, ബോയിസ് സ്കൌട്ട് ഓഫ് അമേരിക്ക എന്നിവയുടെ സഹകരണത്തില്ലാണ്  24 മത് ജാംബുരി മത്സരം നടത്തപ്പെട്ടത്. വിവിധ രാജ്യങ്ങളിലുള്ള സംസ്ക്കാരം, ഭാഷ, അറിവുകള്‍, പാരമ്പര്യം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സംവാദങ്ങളും അറിവുകളും പങ്കുവക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ടായിരുന്നു. മറ്റു മനുഷ്യരെ അടുത്തറിയാനുള്ള വലിയൊരു സുഹൃത്തു ബദ്ധത്തിനു ഈ യാത്ര വഴി തെളിച്ചിട്ടുണ്ട് എന്ന് മത്സരാര്‍ത്ഥികളില്‍ പലരും തുറന്നു സമ്മതിച്ചിട്ടുണ്ട്. 

അല്‍ഖസാമ സ്കൂള്‍ളില്‍ നിന്നും ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്  അസോസിയേഷന്‍റെ  കീഴില്‍ അദ്ധ്യാപകനും ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് സൗദി സെക്രട്ടറിയുമായ ബിനുവിനോടൊപ്പം താഴെ പേര് പറയുന്ന വിദ്യാര്‍ഥികളും ഈ മത്സരത്തില്‍ പങ്കെടുക്കുവാനായി പോയി. ഹിമ ഇമ്രാന്‍, ക്രിസ്റ്റല്‍ നിവ്യ ബോബി, അമൃതാ ജോസഫ്‌ അന്ന, സന്ദീപ്‌ശ്രിനിവാസന്‍, എലിന്‍ തോമസ്‌, റുഫോസ് റോജേഷ്, അബ്ദുള്ള മുഹമ്മദ്, സാഹി അനസ്, അബുള്‍ സമദ്, ഇസ്മായേല്‍ ഇര്‍ഷാദു, ഷൈന ആഷ്ഫാഖ് എന്നിവരും പങ്കെടുത്തു.

ബെസ്റ്റ് ഗ്രുപ്പ്ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ A.M. അഷറഫ്, ഗ്രുപ്പ് മാനേജര്‍ S.M. നൌഷാദ്, ഡപ്യുട്ടി ഗ്രുപ്പ് മാനേജര്‍ റാസി ഷെയ്ഖ് പാരീസ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ K.M. അബ്ദുള്‍ അസീസ്, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ റുഫോസ് റോജേഷിനെ അഭിനന്ദിച്ചു. വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ ലോകമെമ്പാടും അറിയിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സന്തോഷ ദിനം പങ്കിടുന്ന വേളയില്‍ ഇനിയും ഉയരങ്ങളില്‍ ചെന്ന് എത്തുവാന്‍ റുഫോസ് റോജേഷിനെ സര്‍വ്വ ശക്തന്‍ സഹായിക്കട്ടെ എന്ന്   ലാന്‍ഡ്‌വേ ന്യൂസിലെ എല്ലാ പ്രവര്‍ത്തകരും ഒപ്പം ഒലിവ് തോട്ടത്തില്‍ ഫാമിലിയും ചേര്‍ന്ന്‍ ആശംസിക്കുകയും അഭിനന്ദിക്കുകയും  പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.       

RELATED STORIES